You are Here : Home / News Plus

മംഗളൂരു വെടിവെപ്പിനെതിരെ കോഴിക്കോട്ട് പ്രതിഷേധം; കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു

Text Size  

Story Dated: Friday, December 20, 2019 01:26 hrs UTC

മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കർണാടക ആർ.ടി.സി ബസ് കോഴിക്കോട്ട് തടഞ്ഞു. രാത്രി വൈകി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എ.സി ബസ്സാണ് ഡിവൈഎഫ്ഐയുടെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധക്കാർ ദീർഘനേരം ബസ് തടഞ്ഞിട്ട് മുദ്രാവാക്യം വിളിച്ചു. ആദ്യം രണ്ട് പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടെ, കോൺഗ്രസ് പ്രവർത്തകരും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് മാവൂർ റോഡിൽ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച് പ്രതിഷേധിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.