You are Here : Home / News Plus

സവർക്കറുടെ പേര് ഭാരതരത്‌നയ്ക്കായി നിർദേശിക്കുമെന്ന് ബി.ജെ.പി. പ്രകടനപത്രിക

Text Size  

Story Dated: Wednesday, October 16, 2019 02:16 hrs UTC

ഹിന്ദുമഹാസഭാനേതാവ് വീർ സവർക്കർ, സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പുറത്തിറക്കിയ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ബാന്ദ്ര രംഗശ്രദ്ധ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ പ്രകടന പത്രിക പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മുംബൈ ഘടകം അധ്യക്ഷൻ മംഗൾ പ്രബോധ് ലോധ എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More