You are Here : Home / News Plus

പാലായില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്

Text Size  

Story Dated: Friday, September 27, 2019 03:55 hrs UTC

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ലീഡ് എൽഡിഎഫിന് അനുകൂലമാണ്. യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്തിലാണ് എൽഡിഎഫ് ലീഡ് നേടുന്നത്.പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റൽ വോട്ടുകളും 14 സർവീസ് വോട്ടുകളുമാണുള്ളത്. . 15 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷൻ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകളും എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.