You are Here : Home / News Plus

കശ്മീരില്‍ ട്രംപിന്‍റെ സഹായം വേണ്ട; തുറന്നടിച്ച് ഇന്ത്യ

Text Size  

Story Dated: Friday, August 02, 2019 08:27 hrs UTC

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ വാഗ്ദാനം ചര്‍ച്ചയായെന്നാണ് ജയശങ്കര്‍ അറിയിച്ചത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചർച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കർ പോംപിയോയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More