You are Here : Home / News Plus

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ

Text Size  

Story Dated: Thursday, January 24, 2019 08:07 hrs UTC

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ. എൽപി, യുപി ,ഹൈസ്കൂൾ, ഹയർ സെക്കന്‍ററി ഘടന മാറ്റാനാണ് ശുപാർശ. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കണം എന്ന് ശുപാര്‍ശയില്‍ പറയുന്നത്. ഒന്ന് മുതൽ ഏഴു വരെ ഒരു സ്ട്രീം. എട്ടു മുതൽ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം. ഒന്ന് മുതൽ എട്ടു വരെ അധ്യാപക യോഗ്യത ബിരുദവും ബി എഡും എട്ടു മുതൽ 12 വരെ പിജിയും ബി എഡും വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.