You are Here : Home / News Plus

ഐഎസ് ബന്ധം: മഹാരാഷ്ട്രയില്‍ 17കാരനടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, January 23, 2019 08:00 hrs UTC

ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരന്‍ അടക്കം ഒമ്പത് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഭീകരബന്ധമുള്ളവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിന്‍തുടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.