കെ എസ് ആര് ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും.
പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാകുന്നില്ല. സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റും സര്‍ക്കാരും
കൈവിടുന്ന സാഹചര്യമായപ്പോഴാണ് അനിശ്ചിതകാല സമരത്തിനിറങ്ങിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ
പിന്‍വാതില്‍ നിയമനമാകുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സമരക്കാരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
Comments