You are Here : Home / News Plus

ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭൂചലനം

Text Size  

Story Dated: Friday, December 28, 2018 08:17 hrs UTC

ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭീതി വിതച്ച് ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യന്‍ പ്രവിശ്യയായ പശ്ചിമ പാപുവയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ അപകടങ്ങളൊന്നും സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഏതാനും സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഇതാണ് വലിയ അപകടങ്ങള്‍ ഒഴിവാകാന്‍ കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ ഇനിയും ഭൂചലനത്തിനുള്ള സാധ്യതകള്‍ ബാക്കിനില്‍ക്കുന്നതായി ഇവര്‍ വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More