You are Here : Home / News Plus

ഇന്ത്യയിൽ വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, November 28, 2018 08:25 hrs UTC

ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി. മൂന്നംഗബഞ്ചിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധി ആയാണ് വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ വധശിക്ഷയെ അനുകൂലിച്ചു. വധശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിധിന്യായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.