കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നതെന്ന് ബിലാസ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പരിഹസിച്ചു. അങ്ങനെയുള്ളവരാണ് നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എന്നോട് ചോദിക്കുന്നത്. ഇതേ നോട്ട് നിരോധനം കാരണമാണ് ജാമ്യം തേടേണ്ടി വന്നതെന്ന കാര്യവും അവര്‍ മറന്നു-മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തില്‍ തന്നെയാണെന്നും മോദി ആരോപിച്ചു.
Comments