You are Here : Home / News Plus

റഫാലില്‍ അന്വേഷണം വന്നാല്‍ മോദിക്ക് അതിജീവിക്കാനാകില്ലെന്ന്‌ രാഹുല്‍ ഗാന്ധി

Text Size  

Story Dated: Friday, November 02, 2018 09:36 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ അന്വേഷണത്തെ അതിജീവിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. റഫാല്‍ ഇടപാട് മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കാനുള്ള കരാറിലാണ് മോദി ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ ദസ്സോ റിലയന്‍സ് ഡിഫന്‍സിന് കൈമാറിക്കഴിഞ്ഞെന്ന് രാഹുല്‍ ആരോപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.