You are Here : Home / News Plus

ദിലീപിന്‍റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി; സ്ഥിരീകരിച്ച് മോഹൻലാൽ

Text Size  

Story Dated: Friday, October 19, 2018 10:38 hrs UTC

Asianet Logo LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE GALLERY MONEY TECHNOLOGY AUTO LIFE PRAVASAM HOMEENTERTAINMENTNEWS ദിലീപിന്‍റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി; സ്ഥിരീകരിച്ച് മോഹൻലാൽ ദിലീപിന്‍റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി; സ്ഥിരീകരിച്ച് മോഹൻലാൽ By Web TeamFirst Published 19, Oct 2018, 3:30 PM IST mohanlal angry about accusing him in issuesHIGHLIGHTS ദിലീപിന്‍റെ രാജി അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണെന്ന് മോഹൻലാൽ. ദിലീപ് ഇങ്ങോട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്ന സിദ്ധിഖിന്‍റെ പ്രസ്താവന തെറ്റെന്ന് തെളിയിക്കുന്നതാണ് മോഹൻലാലിന്‍റെ സ്ഥിരീകരണം. പ്രശ്നത്തിൽ തനിയ്ക്ക് നേരെയാണ് ആക്രമണമെന്ന് മോഹൻലാൽ പറഞ്ഞു. തനിയ്ക്ക് ഇതിൽ അതൃപ്തിയുണ്ട്. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്നും മോഹൻലാൽ. കൊച്ചി: സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്‍റെ പേരിലെന്ന് മോഹന്‍ലാല്‍. 'അമ്മ'യുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. ഞാൻ ഒരു വ്യക്തി മാത്രമാണ്. എല്ലാവർക്കും എന്നെ വേണമെങ്കിൽ ഞാൻ തുടരും എന്ന് മാത്രമേ അന്നും ഇന്നും പറഞ്ഞിട്ടുള്ളൂ.' മോഹൻലാൽ പറയുന്നു. 'ദിലീപ് ഇങ്ങോട്ട് രാജിസന്നദ്ധത അറിയിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ തെറ്റാണ്. കേസുകളും ആരോപണങ്ങളും വന്നപ്പോൾ 'അമ്മ' അങ്ങോട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ദിലീപ് രാജി തന്നു. അത് അംഗീകരിച്ചു.' മോഹൻലാൽ സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.