You are Here : Home / News Plus

പ്രതിഷേധം ശക്തം; യുവതികൾ സന്നിധാനത്ത് പ്രവേശിക്കാതെ തിരിച്ചു പോയി

Text Size  

Story Dated: Friday, October 19, 2018 10:36 hrs UTC

ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലിൽ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാൽ നട അടച്ച് താക്കോൽ ക്ഷേത്രം മാനേജരെ ഏൽപ്പിക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെത്തുടർന്നാണ് യുവതികൾ തിരിച്ച് പോയത്. യുവതികൾക്കെതിരെ നടപ്പന്തലിൽ ഭക്തരും പരികർമികളും പ്രതിഷേധിച്ചിരുന്നു. ഇതും കണക്കിലെടുത്താണ് യുവതികൾ തിരിച്ചിറങ്ങിയത്. സാഹചര്യം വിശദീകരിച്ച് ഐജി ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.