You are Here : Home / News Plus

സോളാര്‍: ശാലുമേനോന് പങ്കില്ലെന്ന് ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Tuesday, October 08, 2013 11:43 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോന് പങ്കില്ലെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഴുതിക്കൊടുത്ത പരാതിയില്‍ ആവര്‍ത്തിച്ചു.രണ്ടാം പ്രതി സരിത എസ് നായരെ രക്ഷിക്കാന്‍ ഉന്നതര്‍ നീക്കം നടത്തുന്നുണ്ടെന്നും ബിജു ആരോപിച്ചു.സോളാര്‍ തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ട്.സരിതയെ രക്ഷപ്പെടുത്താന്‍ ഇവര്‍ ഇടപെട്ട് ശ്രമം നടത്തുന്നുണ്ട്.കേസില്‍ പങ്കുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ഹൈക്കോടതിയില്‍ അറിയിക്കാനും നുണ പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.