You are Here : Home / News Plus

ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കീഴടങ്ങി

Text Size  

Story Dated: Friday, September 20, 2013 12:02 hrs UTC

ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി. ബാപ്പുവിന്റെ ഉടമസ്ഥതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന്റെ ചുമതലക്കാരനായ ശരദ്ചന്ദ്രയും ഹോസറ്റലിലെ പാചകക്കാരനായ പ്രകാശുമാണ് ജോധ്പുരിലെ കോടതിയില്‍ കീഴടങ്ങിയത്. പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടി ഈ ഹോസ്റ്റലിലാണ്  താമസിച്ചിരുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് അപേക്ഷ പിന്‍വലിക്കുകയാണുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.