You are Here : Home / News Plus

നിലയില്ലാക്കയത്തില്‍ നിന്നും രൂപ ചെറിയ ആശ്വാസത്തിലേക്ക്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 30, 2013 12:30 hrs UTC

കഴിഞ്ഞത് ചെറിയ ആശ്വാസത്തിന്റെ ദിനം.രൂപ ഡോളറിനെതിരെ 68.83 എന്നാ റെക്കോര്‍ഡ്‌ താഴ്ചയില്‍ നിന്നും 66.55 ലേക്കുയര്‍ന്നു. ഇതോടൊപ്പം ഓഹരികളും നില മെച്ചപ്പെടുത്തി. ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 18401 പോയന്റിലെത്തി. നിഫ്ടിക്ക് 124 പോയിന്റാണ് നേട്ടം. വ്യാഴാഴ്ചത്തെ ക്ലോസിംഗ് 5409 പോയിന്റ്‌. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിക്കുള്ള ഡോളര്‍ ബാധ്യത കുറയ്ക്കാന്‍ പൊതുമേഖല എണ്ണ കമ്പനിക്ക് ഡോളര്‍ നേരിട്ട് നല്‍കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനിച്ചു. എണ്ണ ഇറക്കുമതി ഒഴിവാക്കിയാല്‍ കയറ്റുമതി-ഇറക്കുമതി കണക്കില്‍ രാജ്യത്തിന്‌ വിദേശനാണ്യനേട്ടമാണുള്ളത് . റിസര്‍വ് ബാങ്കിന്റെ സഹായം ലഭിച്ചതോടെ രൂപ താല്‍ക്കാലികമായി രക്ഷപ്പെട്ടു. കൂടാതെ അമേരിക്ക സിറിയയെ ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ സമീപനങ്ങളിലെ അയവ് ഇന്ത്യന്‍ വിപണിയുടെ വിലയിടിവ് തടയാന്‍ സഹായിച്ചു. സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് സാമ്പത്തിക വളര്ച്ചക്കവശയമായ പുതു നടപടികളും നയപ്രഖ്യപനങ്ങളും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള തീവ്ര നടപടിയും സ്വീകരിച്ചെങ്കില്‍ മാത്രമേ യഥാര്‍ത്ഥ പ്രശനപരിഹാരം ഉണ്ടാകു എന്നാണ്.

 

 

ഡോ.തോമസ്‌ ഐസക്

ഇന്നത്തെ പ്രതിസന്ധി അനിവാര്യമായിരുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ പലവിധ സമ്പ്രദായങ്ങള്‍ നീണ്ട നാളില്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ല.

അമേരിക്കയില്‍ നിന്നും താഴ്ന്ന നിരക്കില്‍ ലോണ്‍ കിട്ടിയപ്പോള്‍ അവിടെ നിന്നും ആവശ്യത്തിനു ഡോളര്‍ കൊണ്ടുവന്നു ഇവിടെ ചെലവക്കി. ഇന്ത്യയിലെ എല്ലാ കാര്യവും ഭംഗിയായി നടന്നു. ഈ പണം എന്നെങ്കിലും തിരിച്ചു പോകുമെന്ന് അന്നേ ചിന്തിക്കേണ്ടതായിരുന്നു. ഇത്തരം പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ഒരു മുന്കരുതലും എടുക്കാത്തതിന്റെ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇതിന്റെ ദുരന്തഫലങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും മൂന്നു നാലു വര്‍ഷമായി അതിന്റെ തോത് വളരെ അധികമായി.ഒരു വര്‍ഷം കൂടി ഇതിങ്ങനെ തന്നെ പോകും. രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടെയിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.