You are Here : Home / News Plus

മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Text Size  

Story Dated: Thursday, August 21, 2014 11:21 hrs UTC

 
അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചികിത്സയ്ക്കുള്ള ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ആവശ്യം. മഅദനിയുടെ ജാമ്യം നീട്ടിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇത് കേസിനെ പ്രതികൂലമായി ബാധിക്കും. മഅദനിയെ കാണാന്‍ നിരവധി വിഐപികള്‍ സൗഖ്യ ആശുപത്രിയില്‍ എത്തുന്നുണ്ട്. ദിവസവും പത്തോളം പേര്‍ എത്താറുണ്‌ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കി ജയിലിലേയ്ക്ക് തിരിച്ച് അയക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅദനിക്ക് അടുത്തിടെയാണ് ചികിത്സയ്ക്കായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.