You are Here : Home / News Plus

സംസ്ഥാനത്ത് പാചകവാതക വിതരണത്തില്‍ തടസ്സം

Text Size  

Story Dated: Tuesday, August 19, 2014 08:38 hrs UTC

സംസ്ഥാനത്ത് ഭാരത് ഗ്യാസ് വിതരണം താറുമാറായി. കൊച്ചിന്‍ റിഫൈനറീസ് എല്‍.പി.ജി പ്ലാന്റിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് ഒമ്പത് ജില്ലകളില്‍ പാചക വാതക വിതരണം മുടങ്ങിയത്. കൊച്ചിന്‍ റിഫൈനറീസില്‍ നിന്ന് 120 ലോഡ് പാചകവാതക സിലിണ്ടറുകളാണ് ദിനം പ്രതി വിതരണം ചെയ്യുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവയടക്കമുള്ള വടക്കന്‍ ജില്ലകളിലാണ് പാചകവാതക വിതരണം മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച അറ്റകുറ്റപ്പണികള്‍ക്കായി പ്ലാന്റ് അടച്ചതിനെ തുടര്‍ന്ന് ഭാഗികമായി മാത്രമാണ് പാചക വാതരണം വിതരണം ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതലാണ് വിതരണം മുടങ്ങിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒരു ദിവസത്തിനുള്ള സംസ്ഥാനത്ത് പാചകവതാക വിതരണം പ്രതിസന്ധിയിലാവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.