You are Here : Home / News Plus

കനത്ത മഴ ; കാസര്‍കോട്ടും വയനാട്ടിലും വിദ്യാലയങ്ങള്‍ക്ക് അവധി

Text Size  

Story Dated: Friday, August 01, 2014 04:23 hrs UTC

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കി. പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.