You are Here : Home / News Plus

ലിബിയയിലെ ഇന്ത്യന്‍ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം

Text Size  

Story Dated: Wednesday, July 30, 2014 05:48 hrs UTC

സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലിബിയയിലുള്ള നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ട്രിപ്പോളിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം തേടി. 750 ഓളം ഇന്ത്യന്‍ നഴ്‌സുമാര്‍ ലിബിയയിലുണ്ട്. മലയാളികളാണ് ഇവരില്‍ ഏറെയും. നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ളവര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലിബിയയിലേക്ക് പ്രത്യേക വിമാനം അയയ്ക്കുന്ന കാര്യവും കടല്‍മാര്‍ഗ്ഗം നഴ്‌സുമാരെ നാട്ടിലെത്തിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.