You are Here : Home / News Plus

ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയും മണ്ണിടിച്ചിലും :നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി

Text Size  

Story Dated: Thursday, July 17, 2014 10:49 hrs UTC

 ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി. ഇതില്‍ യോഗ ഗുരു ബാബാ രാംദേവും 400 ശിഷ്യരുംപെടും. ഉത്തരാക്ഷിയിലേക്കുള്ള റോഡ് അടഞ്ഞതിനെ തുടര്‍ന്ന് ഗംഗോത്രിയില്‍ ആണ് ഇവര്‍ അകപ്പെട്ടത്.പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജൂലൈ 18വരെ കേദാര്‍നാഥിലേക്കുള്ള യാത്ര നിര്‍ത്തിവെച്ചതായി രുദ്രപ്രജ ജില്ലാ മജിസ്ട്രേറ്റ് രാഘവ് ലാങ്ങര്‍ അറിയിച്ചു. എന്നാല്‍, കാലാവസ്ഥ അനുകൂലമാണെങ്കില്‍ ബദ്രീനാഥ്,ഗംഗോത്രി,യമുനോത്രി എന്നീ ഹിമാലയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടുത്ത മൂന്നു ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ചില നദികളില്‍ ജലനിരപ്പ് അപകടനില കവിഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 2013ല്‍ ഉണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് തീര്‍ഥാടകരും പ്രദേശവാസികളും ജീവന്‍ വെടിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.