You are Here : Home / News Plus

'തല്‍ക്കാല'ത്തേക്ക് റെയില്‍വെ നേടിയത് 1298 കോടി

Text Size  

Story Dated: Monday, July 14, 2014 01:30 hrs UTC




'തത്കാല്‍'  ടിക്കറ്റ് വഴിയുള്ള ഇന്ത്യന്‍ റയില്‍വേയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1298 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള വരുമാനം 396 കോടി രൂപയായിരുന്നു എങ്കില്‍ 2008-09ല്‍ ഇത് 605 കോടി രൂപയിലേക്ക് ഉയര്‍ന്നു. ക്രമത്തില്‍ ഇത് വര്‍ദ്ധിച്ച് 2012-13 ല്‍ 994 കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റയില്‍വേയുടെ മൊത്തം വരുമാനം 1,40,485 കോടി രൂപയായിരുന്നതില്‍ യാത്രക്കൂലി ഇനത്തിലുള്ള വരുമാനം 37,478 കോടി രൂപയായിരുന്നു. ഇതിലാണ്‌ തത്കാലിലൂടെയുള്ള 1298 കോടി രൂപയും ഉള്‍പ്പെടുന്നത്.
റിസര്‍വ്‍ഡ് സെക്കന്‍ഡ് സിട്ടിംഗില്‍ മൊത്തം സീറ്റിന്‍റെ പത്ത് ശതമാനമാണ്‌ തല്‍ക്കാല്‍ വഴി നീക്കിവച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.