You are Here : Home / News Plus

ഹെല്‍മറ്റ് ധരിക്കാതെ വാഹnam ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം

Text Size  

Story Dated: Monday, July 14, 2014 01:23 hrs UTC

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം പേര്‍.
നിയമം ലംഘിച്ചതിന്‍റെ പേരില്‍ പിഴയായി ലഭിച്ചത് 66.98 കോടി രൂപയാണ്‌. മദ്യപിച്ച് വാഹം ഓടിച്ചതിന്‍റെ പേരില്‍ പിടിയിലായവര്‍ 2.27 ലക്ഷമാണെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്കൊണ്ട് വാഹനം ഓടിച്ചതിനു 27496 പേരാണു പിടിയിലായത്.മദ്യപിച്ചു വാഹനം ഓടിച്ചതിനു ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് എറണാകുളം ജില്ലയിലാണ്‌ - 13578 പേര്‍.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ പിടിയിലായവര്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നെങ്കില്‍ (7055 പേര്‍) ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകള്‍ വച്ച് കോഴിക്കോടാണു മുന്നില്‍ നില്‍ക്കുന്നത് - 1300 പേര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.