You are Here : Home / News Plus

മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 11, 2014 03:53 hrs UTC

തിരുവനന്തപുരം: മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജാമ്യമില്ലാതെ ഒരാള്‍ ജയിലില്‍ കിടക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദനിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പുണ്യമാസത്തില്‍ തന്നെ മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മഅ്ദനിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി നല്ല തുടക്കമാണെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വിചാരണ നീട്ടി കൊണ്ട് പോകുന്നത് മനുഷ്യാവകാശ ലംഘനമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ തനിനിറമാണ് കര്‍ണാടകയുടെ നിലപാടിലൂടെ പുറത്തു വന്നതെന്നും കോടിയേരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.