You are Here : Home / News Plus

റെയില്‍ ബജറ്റിനുശേഷം സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Text Size  

Story Dated: Tuesday, July 08, 2014 04:50 hrs UTC

മുംബൈ: രാവിലെ മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് റെയില്‍ ബജറ്റിനുശേഷം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 518 പോയിന്‍റാണ് സെന്‍സെക്സ് ഇടിഞ്ഞത്. കഴിഞ്ഞ പത്ത് മാസത്തിനിടെ വലിയ തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 276.33 പോയിന്‍റിന്‍െറ നേട്ടമുണ്ടാക്കി സെന്‍സെക്സ് 26,000ല്‍ എത്തിയിരുന്നു. പൊതുബജറ്റിന് മുന്നോടിയായി നിക്ഷേപകര്‍ ലഭിച്ച ലാഭമെടുപ്പ് നടത്തിയതിനത്തെുടര്‍ന്നാണ് സെന്‍സെക്സ് നഷ്ടത്തിലേക്ക് താഴ്ന്നത്.
നിഫ്റ്റിയിലും കാര്യമായ ഇടിവുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിലയായ 7808 വരെ എത്തിയെങ്കിലും പിന്നീട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. 163.95 പോയിന്‍റ് കുറഞ്ഞ് (2.11 ശതമാനം) 7623.20ല്‍ ആണ് നിഫ്റ്റി ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിഫ്റ്റി 72 പോയിന്‍റ് നേട്ടമുണ്ടാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.