You are Here : Home / News Plus

പറവൂര്‍ പീഡനം: മാതാപിതാക്കളടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

Text Size  

Story Dated: Wednesday, June 25, 2014 08:11 hrs UTC

പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീര്‍, അമ്മ സുബൈദ, മനോജ്, സിനിമ സഹസംവിധായകരായ വിജയകുമാര്‍, ബിജു നാരായണന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇടനിലക്കാരി ഓമനയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. ശിക്ഷ പിന്നീട് വിധിക്കും.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.