You are Here : Home / News Plus

പാറ്റൂര്‍ ഭൂമി ഇടപാടിന്‍െറ പേരില്‍ ചട്ടവിരുദ്ധമായി പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമം -വി.എസ്

Text Size  

Story Dated: Sunday, June 22, 2014 05:40 hrs UTC

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്‍െറ ഭൂമി കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ച പാറ്റൂറിലെ വിവാദഭൂമി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഭൂമി ഇടപാടിന്‍െറ പേരില്‍ ചട്ടവിരുദ്ധമായി പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാനാണ് ശ്രമമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നിന്നും വന്‍ തുക കോഴ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അതിനാലാണ് അദ്ദേഹം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാത്തതെന്നും വി.എസ് പറഞ്ഞു. നഗരവാസികള്‍ക്ക് ദുരിതമുണ്ടാകുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.