You are Here : Home / News Plus

യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: റെയില്‍വെ മന്ത്രി

Text Size  

Story Dated: Tuesday, May 27, 2014 07:45 hrs UTC




ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വെ നിരന്തര വെല്ലുവിളി നേരിടുന്ന ഒരു സമയമാണിത്. ഈ പ്രശ്‌നങ്ങളെല്ലാം വിശദമായി പഠിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഏതെല്ലാം മേഖലകളിലാണ് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നു സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശവും പരിഗണിക്കേണ്ടതുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കായുള്ള ഒരു രൂപരേഖ തയ്യാറാക്കും-സദാനന്ദ ഗൗഡ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.