You are Here : Home / News Plus

ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍

Text Size  

Story Dated: Sunday, May 18, 2014 09:24 hrs UTC


പതിനാറാം ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍. ഇത്തവണ 10% പേര്‍ മാത്രമേ പത്താം ക്ലാസ്‌ യോഗ്യതയുള്ളത്‌. കഴിഞ്ഞതവണ ഇത്‌ 17 ശതമാനമായിരുന്നു. പത്താം ക്ലാസ്‌ യോഗ്യത പോലുമില്ലാത്ത അംഗങ്ങളുടെ എണ്ണം 13 ശതമാനമായി ഉയര്‍ന്നു. ഡോക്ട്രേറ്റ്‌ നേടിയ എംപിമാരുടെ എണ്ണം ആറ്‌ ശതമാനമായി ഉയര്‍ന്നു. ഇത്തവണ 27% എംപിമാരും കൃഷിയാണ്‌ തങ്ങളുടെ പ്രധാന വരുമാനമാര്‍ഗമെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.കഴിഞ്ഞ തവണ 28% പേര്‍ രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും 27% കൃഷി, 15% ബിസിനസ്‌ എന്നിങ്ങനെയാണ്‌ വരുമാനമാര്‍ഗം കാണിച്ചിരിക്കുന്നത്‌. 1952ലെ ആദ്യ ലോക്സഭയില്‍ 36% പേര്‍ അഭിഭാഷകവൃത്തിയാണ്‌ വരുമാനമാര്‍ഗമായി കാണിച്ചിരുന്നത്‌.  24% പേര്‍ രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും 20% പേര്‍ ബിസിനസ്സും തങ്ങളുടെ വരുമാനമാര്‍ഗമാണെന്ന്‌ കാണിച്ചിരിക്കുന്നു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.