You are Here : Home / News Plus

ബ്ലേഡ് മാഫിയ: പോലീസ് പരാതി ഒത്തുതീര്‍പ്പാക്കിയത് എഡിജിപി അന്വേഷിക്കും

Text Size  

Story Dated: Thursday, May 15, 2014 10:39 hrs UTC



ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത കുടുംബം നല്‍കിയ പരാതി പോലീസ് ഒത്തുതീര്‍പ്പാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. എഡിജിപി പത്മകുമാറിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം കല്ലയത്ത് കിഴക്കേ മുക്കോല സ്വദേശികളായ മനോഹരന്‍, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്ത ബിജുവും കുടുംബവും മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് ഈ പരാതി ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.