You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി.എസ്

Text Size  

Story Dated: Thursday, April 24, 2014 06:35 hrs UTC

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും ഏറെ ദുരൂഹതകളും അരങ്ങേറുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.ടൂറിസം വകുപ്പിന്‍റെ  ക്ലാസിഫിക്കേഷന്‍ ലിസ്റ്റില്‍ പ്പെടാത്ത 48 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കുറ്റകരമായ മൗനം അവലംബിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഗുണനിലവാരമുള്ള ബാറുകള്‍ക്ക് പോലും ലൈസന്‍സ് നല്‍കാതെയും ഗുണനിലവാരമില്ലാത്തവയ്ക്ക് ലൈസന്‍സ് നല്‍കിയും കോടികളുടെ അഴിമതി നടത്തിയിട്ട് എല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ  കാലത്ത് തയാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് എന്ന് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
എക്‌സൈസ് വകുപ്പാണ് ഏറ്റവും മോശമെന്നായിരുന്നു വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആകുന്നതിന് മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കടുത്ത അഴിമതി അരങ്ങേറുന്ന സാഹചര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റായ വി.എം. സുധീരന് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും വി.എസ്. ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.