കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്.
ഡി.സി.സി പ്രസിഡന്‍്റ് എ.എ ഷുക്കൂര്‍ വേണുഗോപാലിന്്റെ ദാസനാണെന്നും ഷാനിമോള്‍ ആരോപിച്ചു.കെ.പി.സി.സി നിര്‍വാഹക സമിതിയിലാണ് ഇക്കാര്യം ഷാനിമോള്‍ ആവശ്യപ്പെട്ടത്.ആലപ്പുഴയില്‍ ഷാനിമോള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നുവെന്നും വേണുഗോപാലിന് എതിരെ പ്രവര്‍ത്തിച്ചുവെന്നും പരാതിപ്പെട്ട് എ.എ ഷുക്കൂര്‍ കെ.പി.സി.സിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആലപ്പുഴയില്‍ പ്രചാരണത്തില്‍നിന്ന് തന്നെ ഒഴിച്ചുനിര്ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിമാരായിരുന്ന പി.ശശിയെയും ഗോപി കോട്ടമുറിക്കലിനെയും വിമര്‍ശിക്കാമെങ്കിലും വേണുഗോപാലിനെയും വിമര്‍ശിക്കാമെന്ന് അവര്‍ പറഞ്ഞു.
Comments