You are Here : Home / News Plus

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫഹദ് ഫാസില്‍, ലാല്‍ മികച്ച നടന്‍, ആന്‍ അഗസ്റ്റിന്‍ നടി

Text Size  

Story Dated: Saturday, April 19, 2014 05:55 hrs UTC

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 24 നോര്‍ത്ത് കാതം , ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ മികച്ച നടനാക്കിയത്. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ലാലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കി . മികച്ച സംവിധായകനായി ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തു. ആര്‍ട്ടിസ്റ്റ് എന്ന  ചിത്രമാണ് ശ്യാമപ്രസാദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് . ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇവരെക്കൂടാതെ ജയറാം, മോഹന്‍ലാല്‍ എിവരായിരന്നു മികച്ച നടനുള്ള പുരസ്‌കാരത്തില്‍ അന്തിമപട്ടികയിലെത്തിയത് .

ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിന് ആന്‍ അഗസ്റ്റിന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ശോഭനയെയും ശ്വേതാ മേനോനെയും മറികടാണ് ആന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച ചിത്രമായി സുദേവ് സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89 തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച ചിത്രം നോര്‍ത്ത് 24 കാതമാണ്. മികച്ച ജനപ്രിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ്. ക്രൈംനമ്പര്‍ 89 ലെ പ്രകടനത്തിന് അശോക് കുമാറിനെ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞെടുത്തു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ പ്രകടനത്തിന് ലെനയാണ് മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗായികയായി വിജയലക്ഷ്മിയെ തെരഞ്ഞെടുത്തു. ഒറീസ എന്ന ചിത്രത്തിലെ ഗാനത്തിന് കാര്‍ത്തികിനെ മികച്ച ഗായകനായി തെരഞ്ഞെടുത്തു.

85 സിനിമകളാണ് ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നത്. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭാരതി രാജ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.