You are Here : Home / News Plus

പി രാമകൃഷ്ണന്‍റെ പരാമര്‍ശങ്ങള്‍ പ്രചാരണത്തിന് ദോഷമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്‌

Text Size  

Story Dated: Saturday, April 19, 2014 04:42 hrs UTC

 കെ.സുധാകരനെതിരെ കെ.പി.സി.സി. സെക്രട്ടറി പി.രാമകൃഷ്ണന്‍ മുന്‍കാലങ്ങളിലുന്നയിച്ച പരാതികളും വിമര്‍ശങ്ങളും കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ദോഷംചെയ്തതായി ഡി.സി.സി.യുടെ റിപ്പോര്‍ട്ട്. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പുപ്രവര്‍ത്തനം വിലയിരുത്തി കെ.പി.സി.സി.ക്കയച്ച റിപ്പോര്‍ട്ടിലാണ് രാമകൃഷ്ണനെതിരെ ഡി.സി.സി.യുടെ രൂക്ഷവിമര്‍ശം. മുന്‍കാലങ്ങളില്‍ രാമകൃഷ്ണന്‍ സുധാകരനെതിരെ നടത്തിയ കടുത്ത ആരോപണങ്ങളും വിമര്‍ശനങ്ങളും സി.ഡി. രൂപത്തില്‍ സി.പി.എം.തിരഞ്ഞെടുപ്പുപ്രചാരണത്തിനുപയോഗിച്ചത് ദോഷംചെയ്‌തെന്ന് സുധാകരവിഭാഗം പറയുന്നു. എതിര്‍ചേരി ഇക്കാര്യം നന്നായി ഉപയോഗപ്പെടുത്തി. അതേസമയം, പി.രാമകൃഷ്ണന്‍ കണ്ണൂര്‍ മണ്ഡലത്തിലല്ല, കാസര്‍കോട്ടാണ് പ്രവര്‍ത്തിച്ചതെന്നും വളരെ നന്നായിത്തന്നെ അത് നിര്‍വഹിച്ചുവെന്നും ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പി.ആറിനെതിരെ കെ.പി.സി.സി.ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.