You are Here : Home / News Plus

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ 10 മലയാളികളെ കാണാതായി

Text Size  

Story Dated: Tuesday, June 25, 2013 08:50 hrs UTC

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ അകപ്പെട്ട മലയാളികളില്‍ 10 പേരെ കാണാതായി. ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ 33 മലയാളികളാണ്‌ കുടുങ്ങിയത്‌. ഇവരില്‍ 23 പേരെ കണ്ടെത്താന്‍ സാധിച്ചു എന്നാല്‍ ബാക്കി പത്തു പേരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് വിവരം. കാണാതയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കയുടെ പ്രത്യേക സംഘം. കണ്ടെത്തിയ 23 മലയാളികളെ ഉടന്‍ തിരികെയെത്തിക്കുമെന്ന് നോര്‍ക്ക സെല്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി രാമചന്ദ്രന്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.