You are Here : Home / News Plus

സുനന്ദയുടെ മരണം അമിത മരുന്നുപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്‌

Text Size  

Story Dated: Monday, March 24, 2014 06:53 hrs UTC

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമരുന്നുപയോഗം കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ആന്തരികാവയവ പരിശോധനാറിപ്പോര്‍ട്ട് വന്നു. വിഷം അകത്തുചെന്നല്ല സുനന്ദ മരിച്ചതെന്നും മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടാണെന്നും കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ( സി.എഫ്.എസ്.എല്‍) റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സി.എഫ്.എസ്.എല്‍ റിപ്പോര്‍ട്ട്, അന്വേഷണത്തില്‍ വലിയ സഹായമൊന്നും ചെയ്യില്ലെന്ന് പോലീസ് പറഞ്ഞു. ഏതുതരം വിഷാംശമാണ് അകത്തുചെന്നതെന്നും എത്ര അളവിലാണെന്നുമുള്ള വിശദാംശങ്ങള്‍ ആന്തരികാവയവപരിശോധനയിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ അക്കാര്യങ്ങളൊന്നും വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തില്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരില്‍ നിന്നുതന്നെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.