ടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന് ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന് വധക്കേസിലടക്കം വി.എസ് മുന്നിലപാടുകളില് മാറ്റംവരുത്തിയത് നിലവാരമില്ലാത്ത കാര്യമായിപ്പോയി. എന്ത് ലാഭത്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആ കാര്യം ജനങ്ങളെ അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഇപ്പോഴത്തെ നിലപാട് കൂറുമാറിയ സാക്ഷിയുടേതു പോലെയാണ്. പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
Comments