You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

Text Size  

Story Dated: Wednesday, March 05, 2014 05:07 hrs UTC

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മസ്ക്കറ്റില്‍ നിന്നും എത്തിയ ജെറ്റ് എയര്‍വേസില്‍ നിന്ന് ഏഴു കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. വിമാനത്തിനുള്ളിലെ ടോയ്ലറ്റുകളില്‍ ഒളിപ്പിച്ചു കടത്തിയ 2.1 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
സ്വര്‍ണം വിമാനത്തിനുള്ളിലെ രണ്ടു ടോയ്ലറ്റുകള്‍ക്കുള്ളിലെ വെയ്സ്റ്റ് ബിന്നിനു പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വലതു വശത്തുള്ള ബിന്നില്‍ നിന്നും നാലും ഇടതു വശത്തുനിന്നും മൂന്നു സ്വര്‍ണക്കട്ടികളാണ് കണ്ടത്തെിയത്.
നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നാലു മണിയോടെ എത്തിയ വിമാനത്തില്‍ ഇന്‍്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.