കൊച്ചി: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത.കൊട്ടാരക്കര നിന്നുള്ള സിപിഎം എംഎല്‍എയാണ് ഐഷ പോറ്റി.ഐഷ പോറ്റിയ്ക്കൊപ്പം ഒരു മുതിര്‍ന്ന പോലീസുകാരനും കേസില്‍ ബിജുവിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഇയാള്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ്. അതിനാല്‍ അയാളുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സരിത പറഞ്ഞു. ഇക്കാര്യം ബിജുവിന്റെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ വീടുമായുള്ള ബന്ധമാണ് ഐഷ പോറ്റിയെ കേസിലേക്ക് അടുപ്പിച്ചതെന്ന് കരുതുന്നു.
Comments