You are Here : Home / News Plus

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി. ജോസഫ്

Text Size  

Story Dated: Friday, February 28, 2014 07:33 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.സി. ജോസഫ്. വിഷയത്തിന്‍റെ  പ്രാധാന്യം കേന്ദ്രസര്‍ക്കാരിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിസ്ഥലങ്ങള്‍, പ്ളാന്‍േറഷനുകള്‍ എന്നിവയെ പരിസ്ഥിതിലോല പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളതെന്നും കെ.സി. ജോസഫ് മലപ്പുറത്ത്മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.