You are Here : Home / News Plus

പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി

Text Size  

Story Dated: Saturday, February 22, 2014 05:04 hrs UTC

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ്‌ പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി നടത്തി .പി.വിജയനെ ഇന്റലിജന്‍സ്‌ ഡി.ഐ.ജിയായി നിയമിച്ചു. തിരുവനന്തപുരം കമ്മിഷണറായിരുന്ന വിജയനെ സായുധ പോലീസ്‌ ഡി.ഐ.ജിയാക്കിയിരുന്നു.പി.വിജയനെ കമ്മിഷണര്‍ സ്‌ഥാനത്തുനിന്നു മാറ്റിയത്‌ വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. സ്‌റ്റുഡന്റ്‌സ് പോലീസിന്റെ ചുമതലയും സായുധ പോലീസ്‌ ഡി.ഐ.ജി സ്ഥാനവു ഇദ്ദേഹം തുടര്‍ന്നും വഹിക്കും.പോലീസ്‌ ആസ്‌ഥാനത്തെ എസ്‌.പി: എ.ശ്രീനിവാസിനെ കെ.എ.പി. നാലാം ബറ്റാലിയനിലും എ.എസ്‌.പി. കമാന്‍ഡന്റ്‌ ധീരജ്‌കുമാര്‍ ഗുപ്‌തയെ പോലീസ്‌ അക്കാദമിയിലും നിയമിച്ചു. മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്ക്‌ കണ്ണൂര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.