You are Here : Home / News Plus

അമ്മ നടത്തിയ സേവനങ്ങള്‍ മറക്കരുത്: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, February 22, 2014 07:58 hrs UTC

മാതാ അമൃതാനന്ദമയിയും അവരുടെ മഠവും നടത്തിയ സേവനങ്ങളെക്കുറിച്ച് അറിയുന്നവരാരും അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൗരവമാണെണെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കണക്കാക്കണമെന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരുടെയെങ്കിലും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദയി മഠത്തെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ അഭിപ്രായം ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അമ്മ സമൂഹത്തിന് വേണ്ടി ചെയ്യുന്ന വലിയ കാര്യങ്ങള്‍ പിണറായിക്ക് അറിയില്ലായിരിക്കും. എന്നാല്‍ അവരുടെ സേവനം നേരിട്ട് കണ്ട ആളെന്ന നിലയ്ക്ക് അവരെ വിമര്‍ശിക്കാന്‍ എനിക്ക് സാധിക്കില്ല. സുനാമി ദുരന്തത്തില്‍ എല്ലാവരും പകച്ചുനിന്നപ്പോള്‍ ആദ്യമായി സമൂഹത്തിന്റെ സുരക്ഷയ്ക്കായി മുന്നോട്ട് വന്നത് മാതാ അമൃതാനന്ദമയിയും അവരുടെ മഠവുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസിലെ പ്രതി സരിതയെ ജയില്‍ മോചിതയാകാന്‍ സഹായിച്ചുവെന്ന ആരോപണങ്ങളും ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയമവിധേയമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.സരിതയെ പുറത്തിറങ്ങാന്‍ സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു എന്നു ആരോപിക്കുന്നവര്‍ നിയമ വിദഗ്ദരോട് ആലോചിക്കണം. ടി പി വധക്കേസുമായി ബന്ധപ്പെട്ട് ഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.