You are Here : Home / News Plus

റെയില്‍വേ ബജറ്റ് : 72 പുതിയ ട്രെയിനുകള്‍

Text Size  

Story Dated: Wednesday, February 12, 2014 11:19 hrs UTC

72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.യാത്രാ, ചരക്കു കൂലി വര്‍ധനയില്ല
ബജറ്റില്‍ കേരളത്തിന് മൂന്നു ട്രയിനുകള്‍ കൂടി അനുവദിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ബാംഗ്ലൂര്‍ പ്രീമിയം ട്രെയിന്‍, കന്യാകുമാരി -പുനലൂര്‍ പ്രതിദിന പാസഞ്ചര്‍, തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ് എന്നിവയാണ് കേരളത്തിന് പുതുതായി അനുവദിച്ചത്.തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ് നടത്തുക. ഒരു ദിവസം കോട്ടയം വഴിയും മറ്റൊരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും സര്‍വീസ്.
ഭാവി പ്രതീക്ഷയേകി തിരുവനന്തപുരം നഗ്‌രി -പുതുച്ചേരി പാതയ്ക്ക് സര്‍വേ നടത്തുമെന്നും ബജറ്റില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.