You are Here : Home / News Plus

നിലമ്പൂരിലേതു ഒറ്റപ്പെട്ട സംഭവം: കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, February 11, 2014 10:45 hrs UTC

നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസിന്റെ മെറിറ്റ് അനുസരിച്ച് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനിടെയാണ് കൊല നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. രാധയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.