You are Here : Home / News Plus

പി.എസ്.സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാന്‍ തീരുമാനം

Text Size  

Story Dated: Friday, February 07, 2014 08:18 hrs UTC

 

പുതിയ ലിസ്റ്റ് ആയിട്ടില്ലാത്ത തസ്തികകളുടെ ലിസ്റ്റിന്‍റെ  കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വിപണി വിലയേക്കാള്‍ അധിക വില നല്‍കി റബര്‍ സംഭരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദൈനംദിന വിപണിയിലെ വിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയാണ് റബര്‍ സംഭരിക്കുക. ഇതിനായി റബര്‍ ഉല്‍പാദ സംഘങ്ങളെ ഏജന്‍സികള്‍ ആയി തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. അഡ്വാന്‍സ് ലൈസന്‍സിങ് പ്രകാരമുള്ള റബര്‍ ഇറക്കുമതി ആറു മാസത്തേക്ക് സസ്പെന്‍ഡ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.