You are Here : Home / News Plus

ടി.പി വധത്തിന് പിന്നില്‍ സി.പി.എം നേതാക്കളെന്ന് രമയുടെ മൊഴി

Text Size  

Story Dated: Thursday, February 06, 2014 08:13 hrs UTC

 

സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ളെന്ന് ചന്ദ്രശേഖരന്‍െറ വിധവ കെ.കെ. രമയുടെ മൊഴി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവര്‍ അറിയാതെ ഒന്നും നടക്കില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സി.പി.എം നേതാക്കള്‍ക്ക് ടി.പിയോട് വൈരാഗ്യം ഉണ്ടായിരുന്നു.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി ടി.പി. പറഞ്ഞിട്ടുണ്ട്. ടി.പിയെ വെള്ള പുതപ്പിച്ചു കിടത്തുമെന്നും ടി.പിയുടെ തല തെങ്ങിന്‍ പൂക്കുല പോലെ തെറിക്കുമെന്നും നേതാക്കള്‍ പ്രസംഗിച്ചിട്ടുണ്ടെന്നും രമ മൊഴി നല്‍കി. തനിക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നതായും രമ മൊഴി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.