You are Here : Home / News Plus

കെപിസിസി പ്രസിഡണ്ട്: ദളിതരെ പരിഗണിക്കണമെന്ന് കൊടിക്കുന്നില്‍

Text Size  

Story Dated: Tuesday, February 04, 2014 04:05 hrs UTC

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ദളിതരെ പരിഗണിക്കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. താക്കോല്‍ സ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പദവികളിലും അധികാര കേന്ദ്രങ്ങളിലും പട്ടികജാതിക്കാര്‍ക്ക് അവസരം നല്‍കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിശ്ചിത അനുപാതത്തില്‍ മാത്രം നിലവില്‍ ലഭിക്കുന്ന അവസരങ്ങളില്‍ തങ്ങള്‍ സംത്യപ്തരല്ല.കര്‍ണാടകയിലും ബീഹാറിലും മറ്റും പട്ടികജാതിക്കാരാണ് പിസിസി അധ്യക്ഷന്‍മാര്‍. സംസ്ഥാനത്തും യോഗ്യരായവര്‍ ഏറെയുണ്ട്. പന്തളം സുധാകരനെ കെപിസിസി പ്രസിഡണ്ടാക്കണമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് അദ്ദേഹം യോഗ്യനാണ് അടുത്ത തവണ ഞങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.