You are Here : Home / News Plus

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധിയെ സ്വാധീനിക്കണമെന്നു ഇടനിലക്കാര്‍

Text Size  

Story Dated: Saturday, February 01, 2014 05:08 hrs UTC

അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇറ്റലിയിലെ അന്വേഷണസംഘം ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ച കത്താണ് പുറത്ത് വന്നത്. 2008-ല്‍ കോടതിയില്‍ സമര്‍പ്പിച്ച കത്താണിത്. വിവിഐപി കോപ്റ്റര്‍ ഇടപാട് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്.
 
ഇടപാട് നടക്കാന്‍ യുപിഎ ചെയര്‍പെഴ്സന്‍ സോണിയാ ഗാന്ധിയെയോ അവരുടെ ഉപദേഷ്ടാക്കളെയോ സ്വാധീനിക്കണമെന്ന് കത്തില്‍ ഇടനിലക്കാരന്‍ പറയുന്നു സോണിയാ ഗാന്ധിയെ സ്വാധീനിച്ചാല്‍ മാത്രമേ ഇടപാട് നടക്കൂ എന്നും അതിനായി സോണിയയോട് അടുപ്പമുള്ള മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘത്തെ കാണണമെന്നും കത്തില്‍ പറയുന്നു. ഇറ്റാലിയന്‍ ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്‍റെ ഏജന്റ് ക്രിസ്‌റ്റ്യന്‍ മൈക്കിള്‍ ഇന്ത്യയിലെ റീജനല്‍ സെയ്ല്‍സ് വിഭാഗം മേധാവി പീറ്റര്‍ ഹ്യൂലെറ്റിനെഴുതിയ കത്തില്‍ സോണിയയെ സ്വാധീനിക്കാന്‍ കാണേണ്ടവരുടെ പേരുകള്‍ വിവരിച്ചിട്ടുണ്ട്.മന്‍മോഹന്‍ സിംഗ്,​ അഹമ്മദ് പട്ടേല്‍,​ പ്രണബ് മുഖര്‍ജി,​ എം.വീരപ്പ മൊയ്‌ലി,​ ഓസ്കാര്‍ ഫെര്‍ണാണ്ടസ്,​ എം.കെ.നാരായണന്‍,​ വിനയ് സിംഗ് എന്നിവരാണ് പട്ടികയിലുള്ളത്.
സോണിയ ഗാന്ധിയാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യപ്രേരകശക്തിയെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

3600 കോടി രൂപയുടെ വിവിഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രധാന ബിനാമിയായ ഗ്വിഡോ ഹാച്കെ കോപ്റ്റര്‍ ഇടപാടില്‍ അഞ്ചു കോടി രൂപയുടെ കോഴ വാങ്ങിയെന്നതാണ് ആരോപണം. ഹാച്കെയില്‍ നിന്നാണ് ഈ കത്ത് ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.