You are Here : Home / News Plus

കര്‍ഷകന് സല്യുട്ട്; നികുതി കൂട്ടി

Text Size  

Story Dated: Friday, January 24, 2014 07:44 hrs UTC

ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ച വാര്‍ഷിക ബജറ്റ് വാഹനനികുതികള്‍ വര്‍ധിപ്പിച്ച് 3400 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. അധിക നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്. ഒപ്പം ബൈക്കുകള്‍ക്കും കാറുകള്‍ക്കും വിലകൂടും. അന്തര്‍ സംസ്ഥാന യാത്രാ നിരക്കും കൂടും. ധനമന്ത്രി കെ എം മാണി ബജറ്റ് അവതരണവേളയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഓട്ടോകള്‍ക്ക് ലം‌പ്സം നികുതി ഏര്‍പ്പെടുത്തി. പഴയ ഓട്ടോകള്‍ക്കും ഇത് ബാധമാ‍യിരിക്കും. അന്തര്‍ സംസ്ഥാന വാഹനങ്ങളുടെ ആഢംബര നികുതിയിലും വര്‍ധന വരുത്തിയിട്ടുണ്ട്. എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ ഇ പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. വിദേശമദ്യത്തിനും തുണിത്തരങ്ങള്‍ക്കും വില കൂടും.
കെട്ടിടനികുതിയും ആഡംബരനികുതിയും ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി കെ.എം മാണി അറിയിച്ചു. ഇതിനായി നിയമനിര്‍മ്മാണം നടത്തും. സഹകരണസ്ഥാപനങ്ങളുടെ കീഴിലെ ചിട്ടികള്‍ മുദ്രപത്ര നിയമത്തിന്‍ കീഴില്‍ കൊണ്ടുവരും. ചിട്ടി,കുറി ഇടപാടുകള്‍ക്ക് മുദ്രപത്രിത്തിന് 1000 രൂപയ്ക്ക് 25 എന്നത് 50 രൂപയാക്കും. എല്ലാ വിലയാധാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിക്കും. എല്ലാത്തരം ക്ഷേമപെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ച ധനമന്ത്രി സ്വര്‍ണനികുതി ഘടനലഘൂകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.