You are Here : Home / News Plus

വിവാദങ്ങള്‍ വെറുതെ: തങ്ങള്‍ സന്തുഷ്ടരാണെന്ന് ശശി തരൂര്‍

Text Size  

Story Dated: Thursday, January 16, 2014 12:40 hrs UTC

പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ ട്വീറ്റുകളും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായ വാര്‍ത്തകളും ശരിയല്ലെന്നും തങ്ങളുടെ അറിവോടയല്ലെന്ന് ശശി തരൂരും സുനന്ദ പുഷ്‌കരും അറിയിച്ചു. സന്തുഷ്ടമായ ദാമ്പത്യജീവിതം ഇപ്പോഴത്തേതുപോലെ തുടരുമെന്നും കേന്ദ്ര മന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും ട്വിറ്ററിലൂടെത്തന്നെ നടത്തിയ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും അനുവാദമില്ലാതെ നടത്തിയ ട്വീറ്റുകളാണെന്നും സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.

സുനന്ദ പുഷ്‌കര്‍ അസുഖബാധിതയായി ആസ്പത്രിയിലായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലുമാണ്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ശശി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളാണ് വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്താന്‍ ഏജന്റാണെന്നും സുനന്ദപുഷ്‌കറിന്റെ ട്വീറ്റുകളിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.